20 January 2013

എന്‍ കൈകള്‍ താങ്ങുന്ന സ്നേഹം

ഞാനേകനായ് അലഞ്ഞീടുകിലും 
അരുപിയായ് എന്‍ കൈകള്‍ താങ്ങുന്ന സ്നേഹം 
ഈ ലോകയാത്രകള്‍ തീരുവോളം 
മാറാതെ മറയാതെ കൂടുള്ള സ്നേഹം 


                                                                  ഞാനേകനായ് ........

മായമീ ലോകത്തില്‍ ഒറ്റയ്ക്ക് ഞാനെന്‍റെ 
വേദന പങ്കിടാന്‍ ആരെയോ തേടി 
ഒരുനാളും കണ്ടില്ല മറ്റൊരാളെ ഞാന്‍ 
നീയല്ലാതീഭുവില്‍ ആരുള്ളു സ്നേഹം 
ഇനി ഞാനെന്‍ പ്രീയന്‍റെ വാക്കുകള്‍ തേടും 
ആത്മാവില്‍ ഞാനതു സ്വീകരിച്ചീടും 

                                                                 ഞാനേകനായ് .....

അലതല്ലും ഈ ലോകയത്രയില്‍ ഞാനെന്‍റെ 
പ്രീയന്‍റെ വചനത്തിന്‍ മാറ്റൊലി തേടി 
ഞാനല്ലാതെ വേറൊരാളില്ലെന്നഹന്ദ 
നിന്‍ വചനത്തേക്കുളള എന്‍ ദൂരം കൂട്ടി 
ഒടുവില്‍ ഞാന്‍ കണ്ടെത്തി അപരന്‍റെ സ്നേഹം 
അഹന്ദ വെടിഞ്ഞു ഞാന്‍ സ്വീകരിച്ചിപ്പോള്‍ 

                                                                  ഞാനേകനായ് ........


03 May 2012

Just a Song...!

                                                                    Lyric : Binoy Thankachan   

കോന്ജുന്ന കാറ്റിന്‍റെ മൊഴിയില്‍
കേട്ടു ഞാന്‍ എന്‍ പ്രിയ ഗാനം
അകലെ നിന്നോഴുകിയ മോഹം
ഹൃദയത്തിന്‍ വാടാമലരായി

' ആരു നീ ? എന്നോമലേ

ഇനിയും നിനക്കായ് ഞാന്‍ കാത്തിരിക്കാം
ഒരു നേരം മാത്രമെന്നരികില്‍
നിന്‍ മൌനത്തിന്‍ കാരണം മൊഴിയു '

അരുവിതന്‍ കള കള ഗാനം

എന്‍ സഖിയുടെ കാലൊച്ച പോലെ
മാരുതന്‍ ചാന്ജാടും പൂവില്‍
ദിനവും കാണും നിന്‍ രൂപം
                                                
                                                              ആരു നീ ?...
കുളിര്‍മാരി പോലെന്നും പെയ്യും
മനസിന്‍റെ സ്വപ്നത്തിന്‍ വഴിയില്‍
എന്നെന്നും മനസ്സില്‍ താരാട്ടും
ഇനിയെന്ന് പൂവണിഞ്ഞീടും
                                               
                                                             ആരു നീ ?...

28 November 2011

                                                for You....
                                                                                                      Lyric : Binoy Thankachan

  

 കരളില്‍ നിറയും പ്രണയം, നീ മാത്രമായ്
ഹൃദയം പിടയും മോഹം, നിനക്കല്ലയോ 
നീറുന്നിതെന്‍ മാനസം തേടുന്നു ഞാനെന്നും നിന്‍ സ്നേഹം              
നീ മാത്രമാം ...... നിന്‍ ഓര്‍മ്മകള്‍ .....


 കൂട്ടിനായ് നിന്നെ തേടി , ഓര്‍മയാം    
 തീരത്തേറി
 പ്രാണനാം നീയിന്നെന്‍റെ പൂങ്കുയില്‍ നാദം കേള്‍ക്കാന്‍ 
 എന്‍ മോഹം തെളിയുന്നിതെന്‍ 
 കനവില്‍ നിറയുമ്പോള്‍ 
 മൊഴിയാം എന്‍ വാക്കുകള്‍
 പ്രിയേ ഞാന്‍ തെടുമീ....
 നീ മാത്രമാണെന്‍റെ  സ്വരരാഗം
 ഞാന്‍ തേടി അലയും മധുമാസം
 നീ മാത്രമാം.... എന്‍ ഓര്‍മ്മകള്‍.......


കിനാവിലെ മോഹങ്ങള്‍ നാം , പങ്കിടും 
തീരത്തെങ്ങോ
തലോടലാം നിന്‍ മൗനം, വിരിഞ്ഞിടും എന്‍ പൂവനിയില്‍ 
നിന്‍ സ്നേഹം തേടി വീണ്ടും
നിന്‍ ചാരെ വന്നിടും 
പകരാം ഞാന്‍  പൂങ്കുയിലെ 
മനസ്സില്‍ എന്‍ പ്രേമം 
നിന്‍ ചാരെയാണെന്‍റെ ഹൃദയവും 
കാണുന്നു ഞാനെന്നും നിന്‍ രൂപം   
നീ മാത്രമാം.... എന്‍ ഓര്‍മ്മകള്‍.......

18 November 2011

                        എന്‍റെ ദൈവമേ .....

                                                                   രചന : ബിനോയ്‌ തങ്കച്ചന്‍

ക്രൂശില്‍ കണ്ടു ഞാന്‍ ആത്മരൂപനെ 
ആര്‍ദ്ര സ്നേഹത്തേ ഹൃദയ തേങ്ങലാല്‍
തളരും ഹൃദയം പിടയും വേളയില്‍ 
താതന്‍ പ്രാര്‍ഥിച്ചീടുന്നു 
എന്‍റെ പാപഭാരങ്ങള്‍ ക്രൂശില്‍ വഹിച്ചതാം
കനിവിന്‍ സ്നേഹത്തെ ഓര്‍ത്തിടുന്നിതാ


ലോക മോഹ സുഖങ്ങളില്‍ മുഴുകി നിന്നു ഞാന്‍ 
നിന്ദ്യമായ പാപങ്ങള്‍ പാടെ ചെയ്തു ഞാന്‍ 
കൂട്ടം വിട്ടൊരു ആടിനെ പോലെ 
തേടിയെത്തുവാന്‍ ചാരെ ചേര്‍ക്കുവാന്‍ 
ഭുവിതില്‍ എന്തു നന്മ ഞാന്‍ ചെയ്തു 
തളരും ഹൃദയം പിടയും വേളയില്‍ 
താതന്‍ പ്രാര്‍ഥിച്ചീടുന്നു 
എന്‍റെ പാപഭാരങ്ങള്‍ ക്രൂശില്‍ വഹിച്ചതാം
കനിവിന്‍ സ്നേഹത്തെ ഓര്‍ത്തിടുന്നിതാ


കാരിരുമ്പിനാണിയേറ്റ പാട് നോക്കി ഞാന്‍ 
മുള്‍കിരീടം പുല്‍കിയ ശിരസു കണ്ടു ഞാന്‍ 
രക്ഷിതാവേ നീ ഇത്ര പീഡകള്‍
എനിക്കായ് എല്‍ക്കുവാന്‍ 
ഭുവിതില്‍ എന്തു നന്മ ഞാന്‍ ചെയ്തു 
തളരും ഹൃദയം പിടയും വേളയില്‍ 
താതന്‍ പ്രാര്‍ഥിച്ചീടുന്നു 
എന്‍റെ പാപഭാരങ്ങള്‍ ക്രൂശില്‍ വഹിച്ചതാം
കനിവിന്‍ സ്നേഹത്തെ ഓര്‍ത്തിടുന്നിതാ

17 November 2011

                                            എന്നെന്നും നിനക്കായ്‌...

                                                                                     രചന : ബിനോയ്‌ തങ്കച്ചന്‍ 


എന്നെന്നും മനസ്സില്‍ സഖി നീ മാത്രം 
മയതെയെന്‍ ഓര്‍മകളും 
എന്നെന്നും നിനക്കായ് സ്വപ്നങ്ങള്‍ നെയ്യും 
വിരിയുന്ന സ്നേഹത്തിന്‍ പൂവിതല്ലോ.....


അകലെ ഞാന്‍ കാത്തിരിപ്പു 
വിടരുന്ന പൂവിന്‍ മോട്ടുകളലെ
അരികില്‍ വരുമ്പോള്‍ വെറുതിടല്ലേ നീ
ഒരു നാളും എന്നെ മറന്നിടല്ലെ

ഇനിയെന്നുമെന്‍ കരളിനുള്ളില്‍ 
ഒരു തരി സ്വപ്നം വിതച്ചീടുവാന്‍
മായാതെ നിന്‍ ഓര്‍മകളായ്
നിറയും മിഴികളുമായ് ഞാനെന്‍ 
മനസിന്‍റെ വിങ്ങലോടലയുമ്പോള്‍
എന്നും നീ മാത്രമാണെന്‍റെ സ്നേഹിതയും 
മനസ്സില്‍ മോഹം തേടുന്ന പും കാറ്റായി....

പൊഴിയുന്ന തെന്നലായിയെന്നും
നിന്നരികില്‍ മൗനമായ് വന്നീടുവാന്‍ 
മനസ്സില്‍ വിരിയും പ്രണയവുമായ്
പറയാന്‍ മറന്ന വാക്കുകളാല്‍ 
നിന്നെ തേടി അലയുമ്പോള്‍ 
ഇന്നും മനസിന്‍റെ പ്രണയമായ് നീ മാത്രവും 
എന്‍റെ ജീവനെ പുല്‍കുന്ന ശ്വസമായും .....